നഗ്നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; 16കാരിയെ അയല്‍വാസി ഗര്‍ഭിണിയാക്കി; പ്രതി ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 05:18 PM  |  

Last Updated: 24th January 2021 05:18 PM  |   A+A-   |  

minor girl rape

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതായി പരാതി. അയല്‍വാസിയായ 30കാരനെതിരായാണ് 16കാരി പരാതി നല്‍കിയിരിക്കുന്നത്. ബലമായി പിടിച്ചു നിര്‍ത്തി എടുത്ത സെല്‍ഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കഠിനംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.യുവാവ് ഒളിവിലാണ്.

ആദ്യം ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്‌നഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും, തുടര്‍ന്ന് നഗ്‌നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിയെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.