അഞ്ചുവര്‍ഷത്തിനുള്ളില്‍ 20ലക്ഷം പേര്‍ക്ക് ജോലി; സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ 

അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷംപേര്‍ക്ക് ജോലി ഉറപ്പാക്കുന്ന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ നിലവില്‍വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷംപേര്‍ക്ക് ജോലി ഉറപ്പാക്കുന്ന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ നിലവില്‍വരും. ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷനും ആരംഭിക്കും.

സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതലേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുള്ളൂ. എന്നാല്‍ കോവിഡ് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തരമായി തൊഴില്‍ പോര്‍ട്ടല്‍ സജ്ജീകരിക്കുന്നത്. ആഗോളതലത്തില്‍ 50 ലക്ഷത്തോളം പേരാണ് കേന്ദ്രീകൃത ഓഫീസുകള്‍ക്ക് പുറത്ത് ഡിജിറ്റല്‍ ജോലി ചെയ്തിരുന്നത്. കോവിഡില്‍ അത് മൂന്നുകോടിയായി. അഞ്ചുവര്‍ഷത്തില്‍ 18 കോടിയാകും. വീട്ടിലിരുന്നുള്ള ജോലി ഫാഷനാകുന്നു. ഇത് കേരളം ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

വീടുകളിലിരിക്കുന്ന സ്ത്രീ  പ്രൊഫഷണലുകള്‍ അഞ്ചുലക്ഷത്തോളം വരും. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലിയെടുക്കാനാകുന്ന 40  ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. 16 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. തൊഴില്‍ കമ്പോളത്തിന് അനുയോജ്യര്‍ 60 ലക്ഷം കവിയും. ഇവര്‍ക്ക് 'വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം' സാധ്യതകള്‍ പോര്‍ട്ടല്‍വഴി ലഭ്യമാക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃത, വികേന്ദ്രീകൃത തലത്തില്‍ ജോലിക്കാരെ തെരഞ്ഞെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com