സോളാര്‍ പീഡന കേസ് സിബിഐക്ക്; പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 03:33 PM  |  

Last Updated: 24th January 2021 03:47 PM  |   A+A-   |  

Oommen_Chandy_PTI

ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  സോളാര്‍ പീഡന കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കി.  

ആറ് പേര്‍ക്കെതിരെയായിരുന്നു ഇരയുടെ പരാതി. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായായിരുന്നു പരാതിയായിരുന്നു മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതുകൊണ്ടതന്നെ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നതുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ഇത് കണക്കിലെടുത്താണ് വിജ്ഞാപനം പുറത്തിറക്കിയത്.
 

നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രപചാരണത്തിന്റെ മേല്‍നോട്ട ചുമതല ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് കഴിഞ്ഞ ദിവസം  ഏല്‍പ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയമായി മേല്‍ക്കൈ നേടാന്‍ ഇത് വഴി സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍