ഇതുവരെ ചോദിച്ചിരുന്നത് നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന്; പരാതിക്കാരിക്ക് സ്വാഭാവികനീതി ലഭ്യമാക്കി; സിബിഐ അന്വേഷണത്തില്‍ വിജയരാഘവന്‍

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
എ വിജയരാഘവന്‍ മാധ്യമങ്ങളെ കാണുന്നു
എ വിജയരാഘവന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. 
ഇത് സംബന്ധിച്ചുള്ള നിയമനടപടികള്‍ എടുക്കാത്തത് എന്താണ് എന്നായിരുന്നു എല്ലാവരും ചോദിച്ചത്. കേസില്‍ സര്‍ക്കാര്‍ നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. പരാതിക്കാരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

പരാതിക്കാരിക്ക് സ്വാഭാവിക നീതി എന്ന നിലയിലാണ് സിബിഐക്ക് കേസ് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് മുമ്പും കേസ് സിബിഐക്ക് വിട്ടിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നമ്മുടെ സമൂഹത്തിന്റെ സാമാന്യസഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ് ആരോപണവിധേയരായവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു.

സോളാര്‍ പീഡനക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷമായി ഒരു ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ കേസ് സിബിഐക്ക് വിട്ടത്. കേസ് സിബിഐക്ക് വിട്ട നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഒരു നിയമനടപടിക്കും പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണിത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തില്‍ സിബിഐ അന്വേഷണം ആശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com