ഫോർട്ടുകൊച്ചിയിലെ ഹോംസ്റ്റേയിൽ അമേരിക്കകാരൻ തൂങ്ങിമരിച്ച നിലയിൽ 

പെൻസിൽവാനിയ സ്വദേശിയായ ഡേവിഡ് എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഫോർട്ടുകൊച്ചിയിലെ ഹോംസ്റ്റേയിൽ വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ ഡേവിഡ് എം പിയേഴ്സണെയാണ് (68) മരിച്ച നിലയിൽ കണ്ടത്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 

രണ്ടുവർഷത്തോളമായി ഫോർട്ടുകൊച്ചിയിൽ താമസിച്ചുവരി‌കയാണ് ഇയാൾ. ഡേവിഡിന്റെ മകൻ അമേരിക്കയിൽ ജയിലിലാണെന്ന് പൊലീസ് പറഞ്ഞു. അമിത മദ്യപാനത്തിന് അടിമയായിരുന്നു ഇയാൾ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com