കോവിഡ്; എംവി ജയരാജന്റെ നില ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 01:30 PM  |  

Last Updated: 25th January 2021 01:33 PM  |   A+A-   |  

mv jayarajan

എംവി ജയരാജന്‍/ഫയല്‍

 

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ മെഡിക്കല്‍ കോളജിലെത്തും. 

ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.