വിശപ്പില്ലായ്മയും കടുത്ത വയറുവേദനയും; 64കാരിയുടെ വയറിൽ നിന്ന് പുറത്തെടുത്തത് എട്ടു കിലോ തൂക്കമുള്ള മുഴ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 07:04 AM  |  

Last Updated: 25th January 2021 07:04 AM  |   A+A-   |  

surgery

പ്രതീകാത്മക ചിത്രം


  
തിരുവനന്തപുരം: വിശപ്പില്ലായ്മയും വയറുവേദനയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറിൽ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. എസ്എടിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലാണ് കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്ന് മുഴ പുറത്തെടുത്തത്. 30 സെന്റീ മീറ്റർ വീതിയും നീളവും ആഴവുമുള്ള മുഴയാണ് നീക്കം ചെയ്തത്. 

ഒൻപതു മാസം മുമ്പാണ് അസ്വസ്ഥതകൾ പറഞ്ഞ് വയോധിക ആശുപത്രിയിലെത്തിയത്. ഇതിനുപുറമെ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളും അലട്ടിയിരുന്നു. പരിശോധനയിൽ മുഴ കണ്ടെത്തിയെങ്കിലും കോവിഡ് പശ്ചാതലത്തിൽ ചികിത്സയ്ക്കെത്താൻ രോ​ഗി തയ്യാറായില്ല. ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതിനെ തുടർന്നാണ് പിന്നീട് ചികിത്സ തേടിയത്. 

ഡോ ബിന്ദു നമ്പീശൻ, ഡോ ജെ സിമി എന്നിവരുടെ നേതൃത്വത്തിലാണ് അതിസങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ വേളയിൽ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തവും നൽകി.