തീരുമാനിക്കേണ്ടത് ജനങ്ങൾ, ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവി; മത്സരസാധ്യത തള്ളാതെ ഫിറോസ്   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 07:20 AM  |  

Last Updated: 25th January 2021 07:20 AM  |   A+A-   |  

firoz_1

ഫയല്‍ ചിത്രം

 

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതൽ  യുഡിഎഫ് അനുഭാവിയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. 

കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ സീറ്റ് പിടിക്കാൻ ഫിറോസ് മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. അതേസമയം ഇക്കാര്യത്തിൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു.  ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും പ്രതികരിച്ചിട്ടില്ല.