ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം ; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ 

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയെന്നും ഗവര്‍ണര്‍ പറഞ്ഞു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ /ഫെയ്‌സ്ബുക്ക് ചിത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ /ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയെയും സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭവനരഹിതര്‍ക്കുള്ള ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക് ദിന പ്രസംഗത്തിലാണ് പരാമര്‍ശം. 

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങിലേക്ക് നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്. ഓരോ സോണിന്റെയും മേൽനോട്ടച്ചുമതല അസിസ്റ്റന്റ് കമ്മിഷണർമാർക്കായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഏഴ് സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com