മുല്ലപ്പള്ളി മല്‍സരത്തിനില്ല ?; കെപിസിസി പ്രസിഡന്റായി തുടരുമെന്ന് സൂചന

തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ താന്‍ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്ന് സൂചന. ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാനാവില്ല. മല്‍സരിക്കുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ താന്‍ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെപിസിസി പ്രസിഡന്റായി തുടരും. 140 മണ്ഡലത്തിലും പ്രചാരണത്തിന് എത്തും.  സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

മുല്ലപ്പള്ളി മല്‍സരിക്കുന്നത് പരിഗണിച്ച് കെപിസിസി അധ്യക്ഷ പദവി കെ സുധാകരന് നല്‍കിയേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.  മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിൽ എവിടെയും മത്സരിക്കാം. കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചാൽ ജയിപ്പിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com