കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം, മോഷ്ടാവല്ല എന്ന് ആവര്‍ത്തിച്ച് നിലവിളിച്ച് യുവാവ്; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

കൊട്ടിയത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിചതച്ചു
കൊല്ലത്ത് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യം
കൊല്ലത്ത് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യം

കൊല്ലം: കൊട്ടിയത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിചതച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദാണ് നാട്ടുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. പിന്നീട് യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടി. സംഭവത്തില്‍ ഷംനാദ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

24നാണ് സംഭവം. യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്തത്. വടി ഉപയോഗിച്ച് മറ്റുമാണ് യുവാവിനെ തല്ലിയത്. ഇവരില്‍ നിന്ന് കുതറിയോടാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ താന്‍ മോഷ്ടിച്ചിട്ടില്ല എന്ന് യുവാവ് കരഞ്ഞുകൊണ്ട് ആവര്‍ത്തിച്ച് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തുടര്‍ന്ന് രണ്ടുദിവസത്തിനകം യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടിയതോടെയാണ് യുവാവിന്റെ നിരപരാധിത്വം തെളിഞ്ഞത്. അതിനിടെ യുവാവിനെ ബൈക്ക് മോഷ്ടാവായി ചിത്രീകരിച്ച് വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെയാണ്‌ യുവാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. യുവാവിനെ മര്‍ദ്ദിച്ചവരെ തിരിച്ചറിഞ്ഞ പൊലീസ് നടപടി ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com