ബൈപാസ് റൈഡ് ബസുകള്‍ ഇനി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തും; ഒരു വിഹിതം കെഎസ്ആര്‍ടിസിക്കും നല്‍കണം

യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു വിഹിതം ലഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ഹോട്ടലുകൾക്ക് മുൻപിൽ ഇനി കെഎസ്ആർടിസി ബസ് നിർത്തും. വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഇത്. യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു വിഹിതം ലഭിക്കും.

കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന ‘ബൈപാസ് റൈഡ് ’ ബസുകളാണ് ഹോട്ടലുകൾക്ക് മുൻപിലും നിർത്തി യാത്രക്കാരുടെ വിശപ്പ് അകറ്റാൻ വഴി തുറക്കുന്നത്.  നഗരങ്ങൾക്കുള്ളിലെ തിരക്കിലൂടെ ഉണ്ടാക്കുന്ന സമയനഷ്ടം ഒഴിവാക്കാൻ പൂർണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സർവീസാണിത്.  

തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും  എറണാകുളത്തിനും  പോകാനാണ് ഇപ്പോൾ സർവീസ്. നഗരങ്ങൾ ഒഴിവാക്കുമ്പോൾ ബസ് സ്റ്റേഷനുകളും ഒഴിവാകും.  കെഎസ്ആർടിസിയുടെ തന്നെ ഫീഡർ സർവീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും. ഹോട്ടലുകളുടെ സൗകര്യങ്ങൾ പരിശോധിച്ചാകും തിരഞ്ഞെടുക്കുക.  കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കിൽ ആ ഹോട്ടലുകൾക്കായിരിക്കും ആദ്യപരിഗണന.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com