യുവാവിനെ കൊലപ്പെടുത്തി കത്തിച്ചത് ; റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 07:38 AM  |  

Last Updated: 28th January 2021 07:38 AM  |   A+A-   |  

dead body kochi

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റെയിൽവേ ട്രാക്കിൽ / ടെലിവിഷൻ ചിത്രം

 

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. ഫോര്‍ട്ടുകൊച്ചി മാനാശ്ശേരി സ്വദേശി ജോബ് ആണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയത്. 

കേസില്‍ ജോബിന്റെ അയല്‍വാസി കൂടിയായ മാനാശേരി സ്വദേശി ബിനോയ് അറസ്റ്റിലായി. ജോബിയും ബിനോയിയും പുതുവര്‍ഷദിനത്തില്‍ കൊച്ചിയിലുണ്ടായ കവര്‍ച്ചാക്കേസിലെ പ്രതികളാണ്. മോഷണ മുതല്‍ പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ ഉച്ചയോടെയാണ് എറണാകുളം പുല്ലേപ്പടി ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നും കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണുടെ കുപ്പിയും കണ്ടെടുത്തിരുന്നു.