മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2021 08:44 AM  |  

Last Updated: 28th January 2021 08:44 AM  |   A+A-   |  

muhammed sameer

മുഹമ്മദ് സമീര്‍ / ടെലിവിഷന്‍ ചിത്രം

 

മലപ്പുറം : മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. കീഴാറ്റൂര്‍ ഒറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. 

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ച സമീര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് മരിച്ചത്.

ഒറവുംപുറം അങ്ങാടിയില്‍ വെച്ച് ലീഗ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ അങ്ങോട്ടു വരികയായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീറിനെ കുത്തുകയായിരുന്നു എന്ന് യുഡിഎഫ് പറയുന്നു. 

സംഘര്‍ഷത്തില്‍ സമീറിന്റെ ബന്ധു ഹംസയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കുടുംബവഴക്കാണെന്നും സിപിഎം പറയുന്നു.