'ലൈഫിൽ വിരിഞ്ഞ പുഞ്ചിരി' ; പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി ( വീഡിയോ)

വീട്ടിൽ അൽപ്പസമയം ചെലവഴിച്ച മുഖ്യമന്ത്രി, വീട്ടുകാർക്ക് ഉപഹാരവും നൽകിയാണ് മടങ്ങിയത്
ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം
ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണം പാപ്പാടുള്ള കെ പ്രഭ-ശശി ദമ്പതികളുടെ വീടിന്റെ പാലു കാച്ചൽ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വീട്ടിൽ അൽപ്പസമയം ചെലവഴിച്ച മുഖ്യമന്ത്രി, വീട്ടുകാർക്ക് ഉപഹാരവും നൽകിയാണ് മടങ്ങിയത്. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന് കൂടെ നിൽക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com