ഓച്ചിറയിൽ വൻ തീ പിടിത്തം; കയർ ഫാക്ടറിയും വാഹനവും കത്തി നശിച്ചു; അരക്കോടിയുടെ നഷ്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2021 07:44 AM  |  

Last Updated: 29th January 2021 07:44 AM  |   A+A-   |  

Large fire breaks out in Ochiraire

ഓച്ചറയിലുണ്ടായ തീ പിടിത്തം/ ടെലിവിഷൻ ദൃശ്യം

 

കൊല്ലം: ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീ പിടിത്തം. വാസൻ കയർ ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത്. കയർ കയറ്റാനെത്തിയ വാഹനവും തീ പിടിത്തത്തിൽ കത്തി നശിച്ചു. അരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ആലുംമൂട്ടിൽ രാജൻ എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. 

ഇന്നലെ രാത്രി പതിനൊന്നെ മുക്കാലോടെയാണ് സംഭവം. ഒന്നര മണിക്കൂർ നേരം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തിൽ ആളപായമില്ല. കായംകുളം, ഓച്ചിറ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് പൊലീസിന്റേയും നാട്ടുകാരുടേയും സഹായത്തോടെയാണ് രാത്രി ഏതാണ്ട് രണ്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. 

അതേസമയം തീ പിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കയർ ഫാക്ടറി ആയതിനാൽ വളരെ വേ​ഗത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അതല്ല മറ്റെന്തെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.