'ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ 'പരാജയരാഘവനും' കാണണ്ട'
By സമകാലിക മലയാളം ഡെസ്ക് | Published: 29th January 2021 10:23 AM |
Last Updated: 29th January 2021 10:23 AM | A+A A- |

രാഹുല്‍ ഗാന്ധിയെ കന്യാസ്ത്രീ ആശ്ലേഷിക്കുന്നു / ഫെയ്സ്ബുക്ക് ചിത്രം
പാലക്കാട് : കേരളത്തിൽ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ കന്യാസ്ത്രീ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫിയുടെ കുറിപ്പ്.
Connecting straight from the heart , ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ 'പരാജയരാഘവനും' കാണണ്ട. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
വയനാട് അമ്പലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.