'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം'- നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി 

'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം'- നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി 
രാഷ്ട്രപതി രാംനാഥ് കോവിന്ദ്/ എഎൻഐ
രാഷ്ട്രപതി രാംനാഥ് കോവിന്ദ്/ എഎൻഐ

ന്യൂഡൽ​ഹി: നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോൾ നാരായണ മേനോനെ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വള്ളത്തോളിന്റെ കേരളീയം എന്ന കവിതയിലെ 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം അന്തരം​ഗം' എന്ന വരികളാണ് രാഷ്ട്രപതി ബജറ്റ് പ്രസം​ഗത്തിനിടെ ഉദ്ധരിച്ചത്. 

വെല്ലുവിളികൾ രാജ്യത്തെ തടയില്ലെന്നും ദരിദ്രർക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തു. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യം. കാർഷിക മേഖലയുടെ ആധുനികവൽ‌‌കരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കും.

കോവിഡ് മുക്തരുടെ എണ്ണം കൂടിയതായും രോഗികളുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്തു നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com