മാങ്ങ പറിക്കാന്‍ കയറിയത് 'പൊല്ലാപ്പായ്'; കൗമാരക്കാരന്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍, രക്ഷകരായി ഫയര്‍ഫോഴ്‌സ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2021 09:51 PM  |  

Last Updated: 29th January 2021 09:51 PM  |   A+A-   |  

trap

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  മാങ്ങ പറിക്കാന്‍ മാവിന്റെ മുകളില്‍ കയറിയ കൗമാരക്കാരന്‍ മൂന്ന് മണിക്കൂറോളം കുടുങ്ങി. തിരിച്ചിറങ്ങാന്‍ ധൈര്യം നഷ്ടപ്പെട്ടതോടെ, ഫയര്‍ഫോഴ്‌സ് എത്തിയാണ് അന്‍സിലിനെ താഴെ ഇറക്കിയത്. അതുവരെ മാവിന്റെ മുകളില്‍ തന്നെ കൗമാരക്കാരന്‍ കഴിച്ചുകൂട്ടി.

വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടുത്ത് കല്ലുര്‍മ്മ പെരുമ്പാളിലാണ് സംഭവം. കല്ലുര്‍മ്മ പെരുമ്പാള്‍ താമസിക്കുന്ന അബൂബക്കറിന്റെ മകന്‍ അന്‍സിലാണ് വീട്ടുവളപ്പില്‍ നിന്ന മാവില്‍ മാങ്ങ പറിക്കാന്‍ കയറിയത്. ഉയരങ്ങള്‍ കയറിയെങ്കിലും താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെട്ടു. കൈയും കാലും വിറക്കാന്‍ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ ഉടനെ മരത്തില്‍ കയറി അന്‍സിലിനെ മരത്തില്‍ തന്നെ കയറില്‍ കെട്ടി നിര്‍ത്തിയ ശേഷം അഗ്നിശമന രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. 

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്ന് അഗ്നിശമന രക്ഷാ സേനയെത്തിയാണ് അന്‍സിലിനെ താഴെയിറക്കിയത്.