ഒമ്പതാം ക്ലാസ്സു വരെ ഓള്‍ പ്രമോഷന്‍ ?; വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കും ; വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

വര്‍ക്ക് ബുക്കുകള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച്, അതിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരിച്ചു വാങ്ങി മൂല്യ നിര്‍ണയത്തിനുള്ള ആലോചനകളാണ് നടക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പ്രമോഷന്‍ ഒമ്പതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും ഒഴിവാക്കിയേക്കും. 

വരും മാസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് കുട്ടികളുടെ ഓള്‍ പ്രമോഷന്‍ പരിഗണിക്കുന്നത്. കോവിഡ് മൂലം സ്‌കൂള്‍ തുറക്കാത്തതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തുക സാധ്യമല്ല. ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള ക്ലാസ്സ് നടക്കുന്നുണ്ടെങ്കിലും പൊതു പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. 

വര്‍ക്ക് ബുക്കുകള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച്, അതിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരിച്ചു വാങ്ങി മൂല്യ നിര്‍ണയത്തിനുള്ള ആലോചനകളാണ് നടക്കുന്നത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വര്‍ക്ക് ബുക്കുകള്‍ എത്തിച്ചിരുന്നു. ഇത് വരും മാസങ്ങളില്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.

11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷ ആയതിനാല്‍, എന്തു ചെയ്യണമെന്ന് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അപ്പോള്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com