നാല് വർഷം മുമ്പ് ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ അപകടം; പരിക്കേറ്റ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം
By സമകാലിക മലയാളം ഡെസ്ക് | Published: 30th January 2021 07:32 AM |
Last Updated: 30th January 2021 07:32 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങൻകുളങ്ങര വിവേകാനന്ദ എച്ച്എസ്എസ് അധ്യാപിക കരുനാഗപ്പള്ളി സ്വദേശി ഗീത വി ചെല്ലപ്പനാണു ചികിത്സ ചെലവും പലിശയുമടക്കം 1.1 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് വന്നത്. കൊല്ലം മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എസ് ജയകുമാർ ജോൺ ആണ് ഉത്തരവിട്ടത്.
ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ 2017 മാർച്ചിലാണ് ഗീതയ്ക്ക് അപകടമുണ്ടായത്. വവ്വാക്കാവ് ആനന്ദ ജംക്‌ഷനിൽ വച്ച് ഗീതയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീത ഏറെ നാൾ ചികിത്സയിലായിരുന്നു.