ഒരു ലിറ്റർ എംഎച്ചിന് ഇനി 1020 രൂപ; സംസ്ഥാനത്ത് മദ്യ വില വർധന നാളെ മുതൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2021 12:11 PM  |  

Last Updated: 31st January 2021 12:11 PM  |   A+A-   |  

Liquor price hike in the state

ഫയൽ ചിത്രം

 

തിരുവനന്തപുരം: പുതുക്കിയ മദ്യ വില സംസ്ഥാനത്ത് നാളെ മുതൽ പ്രാബല്യത്തിൽ. അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്തിയതോടെ പത്തു രൂപ മുതൽ 90 രൂപ വരെയാകും മദ്യത്തിന് വില വർധിക്കുക. 

ഫെബ്രുവരി ഒന്നു മുതലാണ് വില വർധന പ്രാബല്യത്തിൽ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാൽ ചൊവ്വാഴ്ച മുതലാകും ഫലത്തിൽ നടപ്പിലാകുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനം എടുക്കും. 

മദ്യക്കമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴ് ശതമാനം വർധന വരുത്താനുള്ള സർക്കാർ തീരുമാനം. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നു ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിൻറെ ഭാഗമായി 750 മില്ലി ലിറ്റർ മദ്യം ഇനി ചില്ലു കുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലിറ്ററിൻറെയും രണ്ടര ലിറ്ററിൻറെയും മദ്യവും ഔട്‌ലെറ്റുകളിലെത്തും.

ഓൾഡ് പോർട് റം അഥവാ ഒപിആറിൻറെ 660 രൂപ വിലയുള്ള ഒരു ലിറ്റർ മദ്യത്തിന് ഇനി മുതൽ 710 രൂപ നൽകേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നൽകണം. എംഎച്ച് ബ്രാൻഡിയ്ക്ക് 950 ൽ നിന്നും 1020 ആയും ഓൾഡ് മങ്ക് ലെജൻഡിനു 2020 ൽ നിന്നും 2110 ആയും വില വർധിക്കും. ഇതുപോലെ മദ്യത്തിൻറെ ഇനമനുസരിച്ചാണ് വർധന.