24.52കോടി നല്‍കണം; പാലാരിവട്ടം പാലം പുതുക്കി പണിതതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ്

പാലാരിവട്ടം പാലം പുതുക്കി പണിതതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ നിര്‍മ്മാണ കമ്പനിയായിരുന്ന ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു
പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ അവസാന ഘട്ടത്തില്‍/ ചിത്രം: എക്‌സ്പ്രസ്‌
പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ അവസാന ഘട്ടത്തില്‍/ ചിത്രം: എക്‌സ്പ്രസ്‌

കൊച്ചി:പാലാരിവട്ടം പാലം പുതുക്കി പണിതതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ നിര്‍മ്മാണ കമ്പനിയായിരുന്ന ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കരാര്‍ കമ്പനി 24.52കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. 

പാലത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. പാലം കൃത്യമായി നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റി. കരാര്‍ വ്യവസ്ഥ അനുസരിച്ച് നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ നോട്ടിസില്‍ പറയുന്നു.മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാനിരിക്കെയാണ് സര്‍ക്കാര്‍ മുന്‍ കരാര്‍ കമ്പനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 
 
2016 ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിടുകയായിരുന്നു. തുടര്‍ന്ന് പാലം പൊളിച്ചു പണിയാന്‍ സക്കാര്‍ തീരുമാനിച്ചു. ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com