ലോട്ടറിയടിച്ചു, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; അപായപ്പെടുത്തുമെന്ന് ഭയന്ന് ബിഹാർ സ്വദേശി പൊലീസ് സ്റ്റേഷനിൽ

ഇന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കാരുണ്യ ലോട്ടറിയടിച്ച ബിഹാർ സ്വദേശി പൊലീസിൽ അഭയം തേടി. ഇന്നലെ നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പിലാണ്  മുഹമ്മദ് സായിദ് എന്നയാൾക്ക് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് മുഹമ്മദ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. 

മുഹമ്മദ് സായിദിന്റെ കൈവശമുള്ള  KB 586838 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 12 വർഷമായി നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാൾ താമസിക്കുന്നത്.  

ഇന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒൻപത് മണിക്ക് എത്തി മറ്റ് നടപടികൾ സ്വകരിക്കാൻ പൊലീസ് മുഹമ്മദ് സായിദിന് നിർദ്ദേശം നൽകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com