കുരുന്നുകൾ പോളിയോ ബൂത്തിലേക്ക്, വിഡിയോ 

രാവിലെ 8 മണിക്കാരംഭിച്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം വൈകിട്ട് 5 വരെയാണ് ഉള്ളത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം പുരോ​ഗമിക്കുന്നു. രാവിലെ 8 മണിക്കാരംഭിച്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം വൈകിട്ട് 5 വരെയാണ് ഉള്ളത്. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. 

അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവർ ബൂത്തുകളിൽ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. കോവിഡ് സാഹചര്യത്തിലാണു വിലക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com