കേരളത്തില്‍ ആദ്യമായി യൂറേഷ്യന്‍ കഴുകനെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2021 10:31 AM  |  

Last Updated: 31st January 2021 10:31 AM  |   A+A-   |  

eurasian_eagle

യൂറേഷ്യന്‍ കഴുകന്‍

 

കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി യൂറേഷ്യന്‍ കഴുകനെ കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്ലില്‍ നിന്നാണ് യൂറോപ്പിലും പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ മേഖലകളിലും കണ്ടുവരുന്ന കഴുകനെ കിട്ടിയത്. ഗ്രിഫണ്‍ ഇനത്തില്‍ പെടുന്ന കഴുകനെ കഴിഞ്ഞ മാസം ചക്കരക്കല്ലില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

വനംവകുപ്പിന്റെ നിര്‍ദേശ പ്രകാരം മാര്‍ക്ക് എന്ന സന്നദ്ധ സംഘടനയാണ് കഴുകനെ പരിപാലിക്കുന്നത്. സത്യമംഗലം വനത്തില്‍ 2017ലും സമാനമായി കഴുകനെ കണ്ടെത്തിയിരുന്നു. പ്രായം കുറഞ്ഞ കഴുകന്മാര്‍ ചിലപ്പോള്‍ കൂട്ടം വിട്ട് വിദൂരങ്ങളിലേക്ക് പറക്കാറുണ്ട്. അങ്ങനെ ചക്കരക്കല്ലില്‍ എത്തിയാതാകാം പക്ഷിയെന്നാണ് വിലയിരുത്തല്‍. 

കഴുകന്റെ വരവോടെ കേരളത്തില്‍ എത്തിയ ദേശാടന പക്ഷികളുടെ എണ്ണം 539 ആയി. കേരളത്തില്‍ വയനാടന്‍ കാട്ടില്‍ മാത്രമെ ഇപ്പോള്‍ കഴുകന്മാരുള്ളു. ഈ കഴുകനേയും ടാഗ് ചെയ്ത് അങ്ങോട്ടേക്ക് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.