ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2021 07:17 PM  |  

Last Updated: 31st January 2021 07:17 PM  |   A+A-   |  

migrant worker died

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി വിശ്വജിത് മിശ്ര ആണ് മരിച്ചത്. 

എറണാകുളം പിണര്‍മുണ്ടയിലാണ് സംഭവം. പ്രതി ഉത്പാല്‍ ബാലയെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു.  മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.