കുടുംബപ്രശ്‌നത്തിന് 'ആത്മീയ ചികിത്സ'; മുറിയിലെത്തിയപ്പോള്‍ കയറിപ്പിടിച്ചു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ

കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ തങ്ങള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ആത്മീയ  ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം. പാലക്കാട് ചാലിശേരിയിലാണ് സംഭവം. കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ തങ്ങള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. മുറിയില്‍ നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി.. കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.ആത്മീയമായ ചികിത്സ നടത്താന്‍ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com