കിരൺ വീഡിയോ ഗെയിമുകൾക്ക് അടിമ ; അന്വേഷണത്തിന് മാനസിക വിദ​ഗ്ധരുടെ സഹായം തേടും

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് ആവശ്യം
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം

കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കിരൺകുമാർ വീഡിയോ ​ഗെയിമിന്റെ അടിമയെന്ന് പൊലീസ് കണ്ടെത്തൽ. കിരൺ വിഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.  ഇതേത്തുടർന്ന് മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും തേടാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ വിസ്മയ കേസിലെ നിയമനടപടികൾക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നൽകി. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് ആവശ്യം.  സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ അന്വേഷണസംഘം ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക കൈമാറും.

ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കുന്ന കേസ് ഒരാഴ്ചയ്ക്കുള്ളിൽ റൂറൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ പുരോഗതി വിലയിരുത്താൻ അടുത്ത ദിവസം ശാസ്താംകോട്ടയിലെത്തും.‌ ഗാർഹികപീഡനം, സ്ത്രീധന പീഡനം എന്നിവയ്ക്കെതിരായ വകുപ്പുകൾ ചുമത്തിയ കേസിൽ, കിരൺകുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com