കൊച്ചി മെട്രോ ട്രാക്കിൽ, ആദ്യ ദിനം ആറായിരത്തിലധികം യാത്രക്കാർ 

കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാർ.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയതിന് ശേഷം വീണ്ടും പുനരാരംഭിച്ചപ്പോൾ കോവിഡ്പ്രോട്ടോക്കോൾ പാലിച്ചാണ് സർവീസ്.

കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. 
കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ട്രെയിനിനും സ്റ്റേഷനുകൾക്കുമിടയിൽ പരിശോധനക്കായി കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിരുന്നു. 

സർവീസ് പുനരാരംഭിച്ച ആദ്യ ദിനം തന്നെ  യാത്രയ്ക്ക് കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വർദ്ധിച്ചിട്ടുണ്ട്. കൊച്ചി വൺ ആപ്പിലൂടെ യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവിൽ മെട്രോ സർവീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ് നടത്തുന്നത്. 

സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ശരീരതാപനിലയും പരിശോധിക്കുന്നുണ്ട്. വിമാനയാത്രക്കാർക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നൽകുന്നതിനായി ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസുകളും പുനരാരംഭിച്ചു. ഇത് വിമാന യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ സഹായിക്കും. വിമാനത്താവളത്തിൽ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 08.30 നും  ആദ്യ ബസ് സർവീസ് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com