എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2021 08:41 AM  |  

Last Updated: 03rd July 2021 08:47 AM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ഉദയ൦പേരൂരിൽ മകനെ അച്ഛൻ  വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് അച്ഛന്റെ വെട്ടേറ്റ് മരിച്ചത്. 

സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്റെ മർദ്ദനം കാരണമാണ് കൊലപ്പെടുത്തിയതെന്നാണ് അച്ഛൻ പൊലീസിന് നൽകിയ മൊഴി.

സോമനും സന്തോഷും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.