കിറ്റെക്‌സ് കേരളത്തിൽ നിന്ന് പിൻമാറരുത്, ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് എം എ യൂസഫലി 

നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് യൂസഫലി അഭ്യർഥിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കിറ്റെക്സ് കേരളത്തിലെ നിക്ഷേപപദ്ധതിയിൽ നിന്നു പിൻമാറരുതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി.  കിറ്റെക്സ് അധികൃതരും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണമെന്നും യൂസഫലി അഭ്യർഥിച്ചു.  

"കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി സംസാരിക്കും. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികൾ കേരളത്തിനു പുറത്തു പോകുന്നത്‌ ഒഴിവാക്കണമെന്നാണ് അഭ്യർഥന", യൂസഫലി അബുദാബിയിൽ പറഞ്ഞു.

3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും അംഗീകരിക്കുമെന്ന നിലപാടാണ് സർക്കാരിന്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com