പെറ്റി കേസിൽ കുടുങ്ങി കായിക വിദ്യാർഥികൾ, സ്പോർട്സ് കിറ്റ് സമ്മാനമായി നൽകി പൊലീസ്

ഒരു ബൈക്കിൽ മൂന്ന് പേർ ചേർന്ന് പോവുന്നതിന് ഇടയിൽ വന്ന് പെട്ടത് പൊലീസിന്റെ മുൻപിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എരുമപ്പെട്ടി: ഒരു ബൈക്കിൽ മൂന്ന് പേർ ചേർന്ന് പോവുന്നതിന് ഇടയിൽ വന്ന് പെട്ടത് പൊലീസിന്റെ മുൻപിൽ. പെറ്റി കേസിൽപ്പെട്ടെങ്കിലും മറ്റൊരു സന്തോഷമാണ് ഇവിടെ എരുമപ്പെട്ടിയിലെ കായിക വിദ്യാർഥികളെ തേടിയെത്തിയത്. 

പെറ്റി കേസിൽ പിടികൂടിയ കായിക വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിക്കുകയായിരുന്നു പൊലീസ്. മുഹമ്മദ് ആഷിക്, മുഹമ്മദ് അർഷാദ്, അഖിൽ ഫിലിപ്പ് എന്നിവർക്കാണ് സ്റ്റേഷൻ ഓഫിസർ എം ബി ലത്തീഫിന്റെ നേതൃത്വത്തിൽ ഉപഹാരം സമ്മാനിച്ചത്.  എരുമപ്പെട്ടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ. 

3 പേർ ചേർന്ന് ഒരു ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട പൊലീസ് സ്റ്റേഷനിലെത്തി പിഴ അടയ്ക്കാൻ ഇവരോട് നിർദേശിക്കുകയായിരുന്നു. 
എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്നും തങ്ങൾ കായിക വിദ്യാർഥികളാണെന്നും എഎസ്ഐ കെ ആർ ജയനോട് ഇവർ പറഞ്ഞു.  ‌ഇവരുടെ അവസ്ഥ മനസിലായതോടെയാണ് സ്പോർട്സ് കിറ്റുകൾ സമ്മാനമായി നൽകിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com