കേന്ദ്രസംഘം കേരളത്തിൽ; ടിപിആ‍ർ കുറയാത്തതു വിലയിരുത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2021 07:28 AM  |  

Last Updated: 05th July 2021 07:28 AM  |   A+A-   |  

covid in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്നതും ടിപിആ‍ർ കുറയാത്ത സാഹചര്യവും കേന്ദ്ര സംഘം വിലയിരുത്തും. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘം വീണ്ടുമെത്തിയത്. 

സംസ്ഥാനത്തെ ലോക്ഡൗൺ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. ടിപിആർ പത്തിൽ താഴാത്തതിനാൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.