ടിപിആർ പത്തിൽ താഴുന്നില്ല ; നിയന്ത്രണങ്ങൾ കടുപ്പിക്കും ?; ഇന്ന് ഉന്നതതല യോ​ഗം

കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അവലോകനം ചെയ്യാനായി ഇന്ന് ഉന്നതതല യോഗം ചേരും.  രാവിലെ 10.30 നാണ്  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക. ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. 

നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടിപിആർ കുറയാത്തതിനെക്കുറിച്ച് യോ​ഗം വിശദമായി ചർച്ച ചെയ്യും. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്.

കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളും ചർച്ച ചെയ്തേക്കും. 

പാർലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നു ചേരും. അതിവേഗ റെയിൽപാത ഉൾപ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com