സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജണ്ട ; ശുദ്ധീകരണ പ്രക്രിയ 

മുന്‍മന്ത്രി ജി സുധാകരനെതിരായ പരാതി നേതൃയോഗം വിലയിരുത്തും 
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍

തിരുവനന്തപുരം : സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. തെരഞ്ഞെടുപ്പ് അവലോകനവും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പരാതികളും യോഗത്തില്‍ ചര്‍ച്ചയാകും. വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്കുള്ള നിയമനവും യോഗത്തില്‍ പരിഗണിച്ചേക്കും. 

ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റിയും നടക്കും. വ്യാഴാഴ്ച യോഗമില്ല.വിവിധ ജില്ലാ കമ്മിറ്റികളിലുയർന്ന പരാതികളിന്മേൽ നിയോ​ഗിച്ച അന്വേഷണകമ്മിഷൻ റിപ്പോർട്ടുകളിന്മേൽ സംസ്ഥാന സമിതി തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചനകൾ.

ആലപ്പുഴയിൽ മുൻമന്ത്രി ജി സുധാകരനെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും സുധാകരൻ വിട്ടുനിന്നുവെന്ന് അമ്പലപ്പുഴ എംഎൽഎ സലാം ആരോപിച്ചിരുന്നു. കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോൽവികൾ അന്വേഷിക്കാൻ കൊല്ലം ജില്ലാകമ്മിറ്റി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാനും ജില്ലാകമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നു. തിരുവനന്തപുരത്ത് അരുവിക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധു നിസ്സഹകരിച്ചെന്നതും പരിശോധിക്കും. വിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സൂസൻകോടി, പി കെ ശ്രീമതി, സതീദേവി, സി എസ് സുജാത തുടങ്ങിയ പേരുകളാണ് പരി​ഗണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com