വിശ്വാസം നഷ്ടമായി; സുരേന്ദ്രന്‍ രാജിവയ്ക്കണം; സംസ്ഥാന ഭാരവാഹിയോഗത്തില്‍ രൂക്ഷവിമര്‍ശനം

പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും ഒരുവിഭാഗം യോഗത്തില്‍ 
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

കാസര്‍കോട്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട്  എതിര്‍ വിഭാഗം. പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും എതിര്‍വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് കെസുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രനെയും  പികെ കൃഷ്ണദാസിനെയും പിന്തുണയ്ക്കുന്നവര്‍ സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. അതില്‍ മാറ്റം വരണമെങ്കില്‍ നേതൃമാറ്റം വേണം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ കേരളത്തില്‍ ബിജെപി മുന്നേറ്റം സാധ്യമാകൂ എന്നും നേതാക്കള്‍ പറഞ്ഞു.

പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളില്‍ ആളുകളുടെ കുറവുവരുന്നതിന് കാരണം ഈ നേതൃത്വത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ലെന്നതാണെന്ന് ചില നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com