ഒഴിഞ്ഞ പറമ്പില്‍ അടിച്ചുകൊന്ന നിലയില്‍ യുവാവിന്റെ മൃതദേഹം ; ആറുപേര്‍ കസ്റ്റഡിയില്‍

കുന്നുംപുറം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. 

അമൃത ആശുപത്രിക്ക് സമീപമാണ് അടിച്ചുകൊന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സ്വര്‍ണപണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com