നടുറോഡില്‍ വച്ച് വിവാഹം; താലിക്കെട്ട് കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി; പുലിവാല് പിടിച്ച് സമരക്കാര്‍

കോഴിക്കോട് മിനി ബൈപ്പാസില്‍ വച്ചായിരുന്നു കല്യാണച്ചടങ്ങുകള്‍.
റോഡില്‍ വച്ച് നടന്ന പ്രതീകാത്മക വിവാഹം /ടെലിവിഷന്‍ ചിത്രം
റോഡില്‍ വച്ച് നടന്ന പ്രതീകാത്മക വിവാഹം /ടെലിവിഷന്‍ ചിത്രം

കോഴിക്കോട്: പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക വിവാഹം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയായിരുന്നു നടുറോഡില്‍ കല്യാണം. കല്യാണത്തിന് വിളിക്കാതെ തന്നെ കൂടുതല്‍ ആളുകള്‍ എത്തിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസ് എടുത്തു. 

കോഴിക്കോട് മിനി ബൈപ്പാസില്‍ വച്ചായിരുന്നു കല്യാണച്ചടങ്ങുകള്‍. കല്യാണപ്പന്തലില്‍ സന്തോഷത്തോടെ നില്‍ക്കേണ്ട വധു അല്‍പം പരുങ്ങലിലായിരുന്നു. ഇതുകണ്ട് ആളുകള്‍ തിരക്കിയപ്പോഴാണ് ഇത് ഒരു പ്രതിഷേധസമരമാണെന്ന് മനസിലായത്. ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍. ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലും വിവാഹങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം.

ഉദ്ഘാടകനായെത്തിയ എം.കെ.രാഘവന്‍ എംപിയായിരുന്നു വിവാഹത്തിനും പ്രതിഷേധത്തിനും കാരണവരുടെ സ്ഥാനത്തുണ്ടായിരുന്നത്. വിദേശമദ്യ വില്‍പനശാലയ്ക്കു മുന്നിലായിരുന്നു മണ്ഡപം. പണി പാളിയത് അവിടെയാണ്. കല്യാണ പ്രതിഷേധത്തിന് ആളുകൂടി. ആള്‍ക്കൂട്ടം കണ്ടു ചിലരാകട്ടെ വരിയില്‍നിന്നു പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി. പൊലീസെത്തിയതോടെ കളി കാര്യമായി. ഇനി എങ്ങനെ കേസില്‍നിന്നു തലയൂരണമെന്ന ആലോചനയിലാണു പ്രതിഷേധക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com