കടകള്‍ അടച്ച് ഇന്ന് വ്യാപാരി സമരം ; പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സൂചനാസമരം.

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം ഇരുത്തി കൊടുക്കാന്‍ അനുവദിക്കുക, ടിപിആര്‍ കാറ്റഗറി പ്രകാരം തദ്ദേശ മേഖലകളില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കുക, ചെറുകിട വ്യാപാരികളെ വീട്ടിലിരുത്തി ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം  ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി സ​മൂ​ഹ​ത്തെ സ​ര്‍​ക്കാ​രി​നെ​തി​രെ തി​രി​ക്കാ​നാ​ണ് വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ക്ക് പി​റ​കി​ല്‍ ക​ളി​ക്കു​ന്ന​വ​ര്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഏ​കോ​പ​ന സ​മി​തി ഏ​ക​പ​ക്ഷീ​യ​മാ​യി​പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് വി​ജ​യി​പ്പി​ക്കാ​ന്‍ വ്യാ​പാ​രി സ​മി​തി​ക്ക് ബാ​ധ്യ​ത​യി​ല്ല. ക​ട അ​ട​പ്പി​ക്ക​ല​ല്ല തു​റ​പ്പി​ക്ക​ലാ​ണ് വേ​ണ്ട​തെന്നും ഇവർ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com