കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോര്‍ജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.
ചാക്കിലേക്ക് കയറ്റുന്നതിനിടെ പെരുമ്പാമ്പ് വിജിയുടെ കൈത്തണ്ടയില്‍ കടിക്കുകയായിരുന്നു. കടിയെത്തുടര്ന്നു രക്തം നിലയ്ക്കാതെ ഒഴുകി. പ്രസിഡന്റിനെ ചേര്‍പ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റി. പെരുമ്പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ