മുന്നാറില്‍ 14കാരിയെ അച്ഛന്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; അറസ്റ്റില്‍

മൂന്ന് വര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നാര്‍: മൂന്നാറില്‍ പതിനാലുവയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു. രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി. 

സിഡബ്ല്യുസി നിര്‍ദേശ പ്രകാരം കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത്‌.  പതിനാലുകാരിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി
പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com