3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്?; ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്ന് സാബു ജേക്കബ് 

കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്
കിറ്റെക്‌സ് എംഡി സാബു ജേക്കബ്
കിറ്റെക്‌സ് എംഡി സാബു ജേക്കബ്

കൊച്ചി : കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്. നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചതായി കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് വ്യക്തമാക്കി. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യും. ഇതിനായി താനടങ്ങുന്ന ആറംഗസംഘം തെലങ്കാനയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു. 

തെലങ്കാന വ്യവസായമന്ത്രിയുടെ ക്ഷണപ്രകാരമാണ് ചര്‍ച്ച. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി നാളെ കൊച്ചിയിലെത്തും. നിക്ഷേപ സൗഹൃദത്തിന് മാതൃകയാണ് തെലങ്കാനയെന്നും സാബു ജേക്കബ് പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നകാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്‌സിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമെത്തിയിട്ടുണ്ടെന്ന് എം ഡി നേരത്തേ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com