അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് സിപിഎം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കുന്നതില്‍ സംസ്ഥാന സമിതി തീരുമാനം നാളെയുണ്ടായേക്കും  
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ  വീഴ്ച അന്വേഷിക്കും. പാലാ, കല്‍പ്പറ്റ തോല്‍വികളിലും അന്വേഷണം ഉണ്ടാകും. നിയമസഭാ തിര‍ഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് എകെജി സെന്‍ററിൽ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയ അവലോകന റിപ്പോര്‍ട്ട് യോഗത്തിൽ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യമടക്കം ചര്‍ച്ചയാകുന്ന സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി സുധാകരന്‍ വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ല കമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

ഘടകകക്ഷിനേതാക്കള്‍ മത്സരിച്ച പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വിയും, ജയിച്ചെങ്കിലും ആക്ഷേപങ്ങളുയര്‍ന്ന അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കുന്നതില്‍ സംസ്ഥാന സമിതി തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com