രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രാലയം

കഴിഞ്ഞയാഴ്ച പുതിയ കോവിഡ് കേസുകളില്‍ എട്ട് ശതമാനം കുറവുണ്ടായതായും ആരോഗ്യമന്ത്രാലയം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും കേരളം മഹാരാഷ്്ട്ര സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളില്‍ 32 ശതമാനം പേര്‍ കേരളത്തില്‍ നിന്നും 21 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

66 ജില്ലകളില്‍ പത്ത് ശതമാനത്തിലധികം പേര്‍ക്കാണ് രോഗബാധ. പുതിയ കോവിഡ് കേസുകളില്‍ എട്ട് ശതമാനം കുറവുണ്ടായതായും രോഗമുക്തി നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകര സ്വീകരിക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു

37 കോടി ഡോസ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തികരിച്ചു. ഏപ്രില്‍ മാസത്തില്‍ 8.99 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മെയ് മാസത്തില്‍ 6.10 കോടി പേര്‍ക്കും, ജൂണ്‍ മാസത്തില്‍ 11.97 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

യുകെയിലും റഷ്യയിലും ബംഗ്ലാദേശിലും കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ തുടരണമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com