'ചെറിയ വീഴ്ചകള്‍ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും' ; കേരളത്തിലേയും മഹാരാഷ്ട്രയിലേയും കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുത്
പ്രധാനമന്ത്രി നരേന്ദ്രമോദി /ചിത്രം പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി /ചിത്രം പിടിഐ

ന്യൂഡല്‍ഹി: കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങളുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഗൗരവതരവും ഭയപ്പെടുത്തുന്നതുമാണ്. ജനങ്ങളുടെ അലംഭാവമാണ് കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുത്. ചെറിയ വീഴ്ചകള്‍ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കോവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യും. കോവിഡിനെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണം. മഹാമാരിയെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com