‘മുൻഗണന’ റേഷൻ കാർഡുകളുടെ ആധികാരികത ഉറപ്പാക്കണം; ഓൺലൈനായി പരിശോധിക്കാൻ നിർദേശം 

കാർഡുകൾ പിഴ കൂടാതെ സ്വയം സറണ്ടർ ചെയ്യാനുള്ള സമയപരിധി ഈ മാസം 15ന് അവസാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകളുടെ ആധികാരികത ഉറപ്പാക്കാൻ ഭക്ഷ്യസെക്രട്ടറി നിർദേശം നൽ‌കി. മുൻഗണനയിൽനിന്നു മാറ്റിയ റേഷൻ കാർഡുകൾ ‘മുൻഗണന’ മുദ്രയോടെ കാർഡ് ഉടമകളുടെ കൈയിൽ തുടരുന്ന സാഹചര്യത്തിലാണ് ഇവയുടെ ആധികാരികത ഓൺലൈനായി https://etso.civilsupplieskerala.gov.in/index.php/c_checkrcard_details എന്ന വെബ്സൈറ്റിൽ ഉറപ്പാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അനർഹമായി കൈവശം വച്ചിരിക്കുന്ന കാർഡുകൾ പിഴ കൂടാതെ സ്വയം സറണ്ടർ ചെയ്യാനുള്ള സമയപരിധി ഈ മാസം 15ന് അവസാനിക്കും.

‌ജൂൺ ആദ്യം മുതൽ കാർഡുകൾ സ്വയം സറണ്ടർ ചെയ്യാൻ സമയം നൽകിയിരുന്നു.  അറുപതിനായിരത്തിലധികം ആളുകളാണ് ജൂൺ അവസാനം വരെ കാർഡ് മാറ്റാൻ അപേക്ഷ നൽകിയത്. അപേക്ഷകൾ ഓൺലൈനിൽ ആയിരുന്നതിനാൽ സിവിൽ സപ്ലൈസ് ഓഫിസുകളിൽ കാർഡുകൾ നേരിട്ടു പരിശോധിച്ചു മുൻഗണന/സബ്സിഡി എന്നതു റദ്ദാക്കി സീൽ പതിപ്പിച്ചിരുന്നില്ല. ഓൺലൈൻ സംവിധാനത്തിൽ കാർ‍ഡുകളുടെ വിഭാഗം മാറ്റിക്കഴിഞ്ഞു. 

മഞ്ഞയും പിങ്കും മുൻഗണനാ വിഭാഗം കാർഡുകളും നീല സംസ്ഥാന സബ്സിഡി വിഭാഗം കാർ‍ഡുമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com