ദിവ്യ എസ് അയ്യര്‍, ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ്, അദീല അബ്ദുള്ള / ഫയല്‍
ദിവ്യ എസ് അയ്യര്‍, ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ്, അദീല അബ്ദുള്ള / ഫയല്‍

പകുതിയിലേറെ ജില്ലകളുടെ ഭരണതലപ്പത്ത് വനിതകള്‍ ; സംസ്ഥാന ചരിത്രത്തില്‍ ആദ്യം

അദീല അബ്ദുള്ള, നവജ്യോത് ഖോസ, ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ കൂടിയാണ്

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം വനിതകള്‍ക്ക്. എട്ടു ജില്ലകളിലാണ് വനിതാ കളക്ടര്‍മാര്‍ ഭരണം നിയന്ത്രിക്കുന്നത്. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി പുതിയ നിയമനം വന്നതോടെയാണ് കളക്ടര്‍മാരുടെ എണ്ണം അമ്പതു ശതമാനം കടന്നത്. 

കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ്, തൃശൂരില്‍ ഹരിത വി കുമാര്‍, കോട്ടയത്ത് ഡോ. പി കെ ജയശ്രീ, പത്തനംതിട്ടയില്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇടുക്കിയില്‍ ഷീബ ജോര്‍ജ് എന്നിവരെയാണ് കളക്ടര്‍മാരായി നിയമിച്ചത്. തിരുവനന്തപുരത്ത് ഡോ. നവജ്യോത് ഖോസ, വയനാട്ടില്‍ ഡോ. അദീല അബ്ദുള്ള, പാലക്കാട് മൃണ്‍മയി ജോഷി എന്നിവരാണ് മറ്റു വനിതാ കളക്ടര്‍മാര്‍.  

കാസര്‍കോട് ആദ്യമായാണ് വനിതാ കളക്ടര്‍ ചുമതലയേല്‍ക്കുന്നത്. അദീല അബ്ദുള്ള, നവജ്യോത് ഖോസ, ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ കൂടിയാണ്. നിയമസഭയില്‍ 33 ശതമാനം സംവരണം എന്നത് ചര്‍ച്ചയില്‍ ഒതുങ്ങി നില്‍ക്കുമ്പോഴാണ് ജില്ലാ ഭരണകൂടം നിയന്ത്രിക്കുന്നതില്‍ വനിതാ മേധാവിത്വം ഉണ്ടാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com