കഴിച്ച മാങ്ങയില്‍ 'ജിന്ന്'; അമ്മ വായ പൊത്തിപ്പിടിച്ചു; അഞ്ചുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്

പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന സംശയത്താല്‍ പൊലീസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന സംശയത്താല്‍ പൊലീസ്. കുട്ടി കഴിച്ച മാങ്ങയില്‍ ജിന്നുണ്ടെന്ന വിശ്വാസത്താല്‍ അമ്മ കുട്ടിയുടെ വായ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 

സമീറ നാലുതവണ ഒേരു 'ഉസ്താദി'ന്റെ അടുത്തെത്തിയിരുന്നതായും ചില കാര്യങ്ങള്‍ നടക്കാന്‍ അദ്ദേഹം മന്ത്രിച്ച് നല്‍കിയ വെള്ളം പതിവായി കുടിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് സമീറ നിലവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. ഇവര്‍ക്ക് മനോരോഗമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു തവണ പോലും ഇവര്‍ മാനസിക രോഗത്തിന് നേരത്തെ ചികിത്സ തേടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com