കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല ; സിക വൈറസില്‍ അമിത ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി

പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്ന് മന്ത്രി
മന്ത്രി വീണാജോര്‍ജ്
മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം : സിക വൈറസ് ബാധയുടെ കാര്യത്തില്‍ അമിത ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതി. സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ യോഗം ചേര്‍ന്നെന്നും, കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായും ആരോഗ്യമന്ത്രി പറഞ്ഞു. 

മനുഷ്യരില്‍ നിന്നും നേരിട്ട് രോഗം പകരില്ല. കൊതുകുകളാണ് രോഗവാഹകര്‍. കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. 

പകല്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. സിക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തേണ്ടി വരും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുകയാണ് മുഖ്യലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിട്ടുപോയ പേരുകള്‍ കൂട്ടിചേര്‍ക്കാന്‍ നാലുദിവസത്തെ സാവകാശം കൂടി വേണമെന്ന് ജില്ലാ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com